Skip to main content

പ്രിയപ്പെട്ട പുസ്തകത്തെ റീൽസ് ആക്കൂ, സമ്മാനം നേടൂ

 

വായനാ മാസാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. പ്രിയപ്പെട്ട പുസ്തകത്തിലെ ഒരു ഭാഗം സര്‍ഗാത്മകമായി ദൃശ്യാവിഷ്‌കാരം നടത്തി ഇന്‍സ്റ്റഗ്രാം റീല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കുന്നതാണ് മത്സരം. ക്യാമറ/ മൊബൈല്‍ മുഖേന ദൃശ്യങ്ങള്‍ ചിത്രീകരിക്കാം. പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്. വെര്‍ട്ടിക്കല്‍  ഫോര്‍മാറ്റിലാകണം വീഡിയോ ചിത്രീകരിക്കേണ്ടത്. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മികച്ച റീലിന് സമ്മാനം നല്‍കും. ട്രോഫി, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഒന്നാം സമ്മാനം.  വീഡിയോകള്‍ diopkd2026@gmail.com എന്ന ഇ-മെയിലില്‍ ഡോക്യുമെന്റായി അപ്ലോഡ് ചെയ്യേണ്ടതാണ്. അവസാന തീയതി ജൂലൈ 15. ഫോണ്‍: 0491 2505329, 8089548843, 9446933943.

 

date