ആറ്റിങ്ങൽ ഇനി സമ്പൂർണ ആംബുലൻസ് സേവന മണ്ഡലം
* ഇന്ത്യയിൽ ആദ്യത്തേത്, എ. സമ്പത്ത് എം.പി.യുടെ പ്രാദേശിക വികസന
ഫണ്ട്
* പതിനൊന്ന് എ.സി. മൾട്ടി ആബുലൻസുകൾ ഇന്ന് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ്
ചെയ്യും
ഇന്ത്യയിൽ സമ്പൂർണ ആംബുലൻസ് സേവനമുള്ള ഏക മണ്ഡലമായി ആറ്റിങ്ങൽ. ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്നാം ഘട്ടമായി അനുവദിച്ച പതിനൊന്ന് എ.സി. മൾട്ടി ആംബുലൻസുകളുടെ ഫ്ളാഗ് ഓഫും സമ്പൂർണ ആംബുലൻസ് സേവന മണ്ഡല പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജനുവരി 5) നിർവഹിക്കും.
വെള്ളനാട്, അഞ്ചുതെങ്ങ്, ഇടവ, ആനാട്, പനവൂർ നാവായിക്കുളം, വിളവൂർക്കൽ, പുളിമാത്ത്, വാമനപുരം, മലയിൻകീഴ്, അരുവിക്കര തുടങ്ങിയ പഞ്ചായത്ത് അധ്യക്ഷ•ാർ മുഖ്യമന്ത്രിയിൽ നിന്നും ആംബുലൻസുകൾ ഏറ്റുവാങ്ങും.
വൈകുന്നേരം അഞ്ചിന് അരുവിക്കര ഡാം സൈറ്റിൽ നടക്കുന്ന പരിപാടിയിൽ സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ഡോ. എ. സമ്പത്ത് എം.പി. ആമുഖപ്രസംഗവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യപ്രഭാഷണവും നടത്തും. എം.എൽ.എമാരായ സി. ദിവാകരൻ, ബി. സത്യൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, വി. ജോയി, കെ. ശബരിനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആനാവൂർ നാഗപ്പൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പാലിയേറ്റീവ്, ആരോഗ്യ പ്രവർത്തകരെ ആദരിക്കും.
(പി.ആർ.പി. 14/2019)
- Log in to post comments