ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യുന്നതിനും പതിനാറാം ധനകാര്യ കമീഷന് ഗ്രാന്റ് വിനിയോഗിക്കുന്നതിനുമുള്ള ഉത്തരവുകളുടെ തുടര്‍നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര് രത്നേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാര വിതരണം ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിര്‍വഹിച്ചു. 2025-26 വാര്‍ഷിക പദ്ധതി പുരോഗതിയില്‍ ഒന്നാം സ്ഥാനം നേടിയ താമരശ്ശേരി ഗ്രാമപഞ്ചായത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഫറോക്ക് നഗരസഭ എന്നിവക്കും 2024-25ല്‍ സ്വരാജ് ട്രോഫിയില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ മണിയൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരുമണ്ണ ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ മരുതോങ്കര ഗ്രാമപഞ്ചായത്ത്, 2024-25ലെ മഹാത്മ പുരസ്കാരത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ മൂടാടി ഗ്രാമപഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ മണിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവക്കുമാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
- Log in to post comments