Skip to main content

ഓണം ഖാദി മേള ജൂലൈ 23 മുതല്‍  

ഓണം ഖാദി മേള 2026 പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക്  ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 25  വരെ  30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്. ഓണം ഖാദി മേള 2026 ന്റെ ഭാഗമായി ആകര്‍ഷകമായ സമ്മാനപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ 1000 /രൂപയുടെ ഗ്രോസ് പര്‍ച്ചേസിനും കൂപ്പണ്‍ ലഭ്യമാക്കും. ഒന്നാം സമ്മാനം ഒരാള്‍ക്ക്  (ടാറ്റ ടിയാഗോ) കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ ( സുസുക്കി ആക്സസ് 125) സ്‌കൂട്ടറും   മൂന്നാം സമ്മാനമായി 50 പേര്‍ക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും.   എല്ലാ ആഴ്ചയിലും ജില്ലാ തല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ   ഖാദി ഗിഫ്റ്റ് വൗച്ചറും നല്‍കും.   ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെ ജി എസ് കര്‍ബല, കൊല്ലം (04742743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.
 

 

 

date