Post Category
അടൂർ പോളി ടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ
അടൂർ സർക്കാർ പോളിടെക്നിക്കിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28 ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ചും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷിക്കുന്നതിനും സീറ്റ് ഒഴിവുകൾക്കും മറ്റ് വിശദവിവരങ്ങൾക്കും www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷൻ സമയം രാവലെ 9.30 മുതൽ 10.30 വരെ. അഡ്മിഷൻ ലഭിക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ടി.സി, കോൺഡക്ട് സർട്ടിഫിക്കറ്റ് എന്നിവയും പ്രവേശനസമയത്ത് ഹാജരാക്കണം. ഫോൺ: 9446661515, 9656597062.
(പിആർ/എഎൽപി/1484)
date
- Log in to post comments