Skip to main content

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷ

 

പട്ടികവർഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിനായി ഫെബ്രുവരി 23 ന് മത്സരപരീക്ഷ നടത്തുന്നു.  2018-19 അധ്യയന വർഷം നാലാം ക്ലാസ് പഠനം നടത്തുന്ന 50,000 രൂപക്ക് താഴെ കുടുംബവാർഷിക വരുമാനമുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.  പ്രത്യേക ദുർബല ഗോത്രവർഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധിയില്ല.  താൽപ്പര്യമുള്ള വിദ്യാർഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാനം, വയസ്, ആൺകുട്ടി/പെൺകുട്ടി, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ വിലാസം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം പഠിക്കുന്ന ജില്ലയിലെ സംയോജിത വട്ടികവർഗ വികസന പ്രോജക്ട് ഓഫീസ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നീ ഓഫീസുകളിൽ എവിടെയങ്കിലും നൽകണം.  ഫെബ്രുവരി നാലാണ് അവസാന തീയതി.  തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, ഫർണിച്ചർ എന്നിവ വാങ്ങുന്നതിനും പ്രത്യേ ട്യൂഷനും അടക്കമുള്ള ധനസഹായം ലഭിക്കും.  പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും.
   (പി.ആർ.പി. 33/2019)

 

date