Skip to main content

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

റവന്യൂ വകുപ്പിന്റെ ഔദ്യോഗിക ജനസമ്പർക്ക/പ്രസിദ്ധീകരണ വിഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടന്റ് റൈറ്റർ, പ്രൂഫ് റീഡർ, സ്റ്റുഡിയോ അറ്റൻഡർ ഒഴിവുകളിലേയ്ക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജോലിക്ക് പ്രവേശിക്കുന്ന തീയതി മുതൽ ഒരു വർഷക്കാലയളവിലേക്ക് മാത്രമാണ് നിയമനം.  

കണ്ടന്റ് റൈറ്റർ തസ്തികയിൽ ബിരുദവും, ജേർണലിസം/മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ പബ്ലിക് റിലേഷൻ ഓഫീസ് ജോലി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ് 

പ്രൂഫ് റീഡർ തസ്തികയിൽ ബിരുദവും, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ പ്രൂഫ് റീഡർ ആയി 3 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിരമിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി 60 വയസ് 

സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ (ദിവസവേതനം) റെക്കോർഡിംഗ് സ്റ്റുഡിയോ സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 14 രാവിലെ 10.30 ന് തിരുവനന്തപുരം പി.ടി.പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്‌റ് കോമ്പൗണ്ടിലെ അക്കാഡമിക് ബ്ലോക്കിലെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ സ്റ്റുഡിയോയിൽ അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.

date