Skip to main content

100 ദിന കർമ്മപരിപാടി: ഹർ ദിൻ സുരക്ഷിത്, വ്യവസായ സൗഹൃദ ലൈസൻസിങ് ഉദ്ഘാടനം ആഗസ്റ്റ് 3 ന്

സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നടപ്പിലാക്കുന്ന ഹർ ദിൻ സുരക്ഷിത്വ്യവസായ സൗഹൃദ ലൈസൻസിങ്അൺ രജിസ്‌ട്രേഡ് ഫാക്ടറികളുടെ രജിസ്‌ട്രേഷൻ എന്നീ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഹാളിൽ ആഗസ്റ്റ് 3 രാവിലെ ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുകഅപകടങ്ങൾ കുറയ്ക്കുകസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഫാക്ടറികളിൽ പ്രത്യേക സുരക്ഷാ പരിശോധനകൾതൊഴിലാളികൾക്കും തൊഴിലുടമകൾക്കും പരിശീലന പരിപാടികൾസുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനുകൾമികച്ച സുരക്ഷാ പ്രവർത്തനങ്ങളുടെ പ്രചാരണം എന്നിവ സംഘടിപ്പിക്കും. കൊല്ലം മേയർ എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വകുപ്പ് ഉദ്യോഗസ്ഥർവ്യവസായ മേഖലയിലെ പ്രതിനിധികൾതൊഴിലുടമകൾതൊഴിലാളി സംഘടനാ പ്രതിനിധികൾസുരക്ഷാ വിദഗ്ധർഅതിഥി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2883/2026

date