മറൈൻ ഇക്കോ സിറ്റി നിർമ്മാണ പദ്ധതി സ്വകാര്യകമ്പനിക്ക് കൈമാറരുത്; NBCC മുഖേന തന്നെ നടപ്പാക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ടി. ജെ. വിനോദ് എം.എൽ.എ
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുള്ളകേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ 17.9ഏക്കർ ഭൂമിയിൽ വിഭാവനം ചെയ്തിരിക്കുന്ന മറൈൻഇക്കോ സിറ്റി (Marine Eco City) പദ്ധതി സ്വകാര്യ കമ്പനിക്ക്കൈമാറാനുള്ള നീക്കം സംബന്ധിച്ച് ടി. ജെ. വിനോദ്എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ഇതോടൊപ്പം, വിഷയം ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് പെടുത്തി പരാതി സമർപ്പിച്ചു.
സംസ്ഥാനത്തിന്റെ വിലപ്പെട്ട പൊതുസമ്പത്തുമായിബന്ധപ്പെട്ട ഈ പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ NBCC (India) Limited മുഖേന തന്നെ നടപ്പാക്കുന്നതാണ് പൊതുതാൽപര്യത്തിനും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്കും ഏറ്റവും അനുയോജ്യമെന്ന് ടി.ജെ. വിനോദ് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. പൊതുസമ്പത്തിന്റെ സംരക്ഷണം, പദ്ധതിയുടെ നടത്തിപ്പിലെ സുതാര്യത, ഗുണനിലവാരം, ദീർഘകാലഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാൻ സർക്കാർ ഏജൻസിയായ NBCC മുഖേന പദ്ധതി നടപ്പാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതിന് പകരം സർക്കാർ സമഗ്രമായ പരിശോധന നടത്തി NBCC മുഖേനതന്നെ നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച എം.എൽ.എ, എറണാകുളത്തിന്റെ വികസന ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഈ പദ്ധതി പൊതുമേഖലയുടെ അഭിമാന പദ്ധതിയായി യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുംb ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും പരാതി നൽകിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
- Log in to post comments