Post Category
ആനയിറങ്കലില്‍ ബോട്ടിംഗ്
ആനയിറങ്കല്‍ ജലാശയത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്റെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ യോഗം ചേരും. ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിക്കുന്നത് വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനും ആനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതിനും കാരണമാകും എന്ന് വനം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തേക്കടി, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലും ആനകളുടെ സാന്നിധ്യമുണ്ടെങ്കിലും ബോട്ടിംഗ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് യോഗം ചേരുക.
date
- Log in to post comments