Post Category
അഡ്മിഷന് ആരംഭിച്ചു
പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആറ് മാസം / ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ പോസ്റ്റ് ഗ്രാജുവേറ്റ്/ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. സി സി ഇ കെ - എന്‍ എസ് ഡി സി അലൈഡ് കോഴ്സുകളില്‍ എസ് എസ് എല്‍ സി/ ഡിഗ്രി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ / സണ്‍ഡേ ബാച്ചുകളായും പഠിക്കാം. ഇന്റര്‍നാഷ്ണല്‍ ലോജിസ്റ്റിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഫയര്‍ആന്‍ഡ് സേഫ്റ്റി, ഫിറ്റ്നസ് ട്രെയിനിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, എസ് ഇ ഒ/ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവയാണ് കോഴ്സുകള്‍. കോഴ്സുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അപേക്ഷാ ഫോമിനും www.ccekcampus.org സന്ദര്‍ശിക്കുക. ഫോണ്‍: 7593873024.
date
- Log in to post comments