Skip to main content

കൂടിക്കാഴ്ച:ആഗസ്റ്റ് നാലിന്

 

കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആഗസ്റ്റ് നാലിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജനറല്‍ നഴ്‌സിങ് / ബി എസ് സി നഴ്‌സിങ് ബിരുദവും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 2026 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04922 274350.

date