ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരം: വോക്ക്-ഇന്‍ ഇന്റര്‍വ്യൂ നാലിന്
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും തൃശൂര്‍ ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും സംയുക്തമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ്' പദ്ധതിയുടെ ഭാഗമായി ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'ഏബിള്‍ പോയിന്റ്' (ഖാദി ഔട്ട്ലെറ്റ് & കഫേ)-ലേക്കാണ് നിയമനം നടക്കുന്നത്. പാലക്കാട് നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ സ്ഥിരതാമസക്കാരും, ആര്‍പിഡബ്ല്യൂഡി ആക്ട് 2016 പ്രകാരം 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ളവരുമായ 18-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സിയും ഖാദി, കഫേ, വില്‍പ്പന, കൗണ്ടര്‍ സര്‍വീസ് എന്നീ മേഖലകളില്‍ താല്പര്യമുള്ളവര്ക്കും മുന്‍ഗണന. യോഗ്യരായവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഏബിള്‍ പോയിന്റ് ഔട്ട്ലെറ്റില് നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യു.ഡി.ഐ.ഡി കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഫോണ്‍: 0471-2347768, 0471-2322065, 9497281896.
- Log in to post comments