Skip to main content

ഇംഗ്ലീഷ് പഠനം മികവുറ്റതാക്കാൻ തിയറ്റർ ക്യാമ്പുമായി അവനവൻചേരി ഹൈസ്‌കൂൾ

 

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്‌കൂളിൽ തിയറ്റർ ക്യാമ്പ് ആരംഭിച്ചു. പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം  മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ച ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.  ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

5, 6 തിയതികളിലാണ് യു.പി വിഭാഗക്കാർക്കായുള്ള ക്യാമ്പ് നടക്കുക. 60 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എൽ.പി വിഭാഗത്തിനുള്ള ക്യാമ്പ് 12, 13 തീയതികളിൽ നടക്കും. സ്‌കിറ്റ്, മൈം, റോൾ പ്ലേ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആറ്റിങ്ങൽ ബി.ആർ.സി ട്രെയിനർ ബി. ജയകുമാറാണ് ക്ലാസുകൾ നയിക്കുന്നത്. പി.ടി.എ പ്രസിഡന്റെ എൽ.ആർ മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ആർ മായ ആറ്റിങ്ങൽ എ.ഇ.ഒ വി. ഉഷാകുമാരി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
   (പി.ആർ.പി. 39/2019)

 

date