Post Category
സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും
തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. ഓഗസ്റ്റ് 15-ന് രാവിലെ ഒമ്പതിന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിലാണ് പതാക ഉയർത്തൽ.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി), എൻ.സി.സി തുടങ്ങിയവയുടെ വിവിധ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക.
ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപിന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ. എസ്. നസിയ, തൃശ്ശൂർ തഹസിൽദാർ സനൽകുമാർ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments