ഗവണ്മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ഇടുക്കി ജില്ലയിലെ വിവിധ കോടതികളിലേക്കായി, അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യത ഉളളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് നമ്പര്‍, തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, പൊലീസ് സറ്റേഷന് പരിധി എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 20 വൈകീട്ട് നാലിന് മുന്‍പ് ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232242, 04862 232303
- Log in to post comments