Skip to main content

ടെൻഡർ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 30ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫ്‌ളോട്ട് ഒരുക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളും വകുപ്പ് കൈവരിച്ച നേട്ടങ്ങളും സംഭാവനകളും ഉൾപ്പെടുത്തിയാണ് ഫ്‌ളോട്ട് തയ്യാറാക്കേണ്ടത്. വകുപ്പിന്റെ നിർദേശങ്ങളും ആശയങ്ങളും അടിസ്ഥാനമാക്കി ഫ്‌ളോട്ടിന്റെ രൂപരേഖ തയ്യാറാക്കി നൽകണം.

താൽപര്യമുള്ള ആർട്ടിസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും ഫ്‌ളോട്ടിന്റെ രൂപരേഖ സഹിതമുള്ള ടെൻഡർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കാം. ടെൻഡർ ഫോം mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. ടെൻഡർ ഫോമിന്റെ വിലയായി 1,000 രൂപയും ജി.എസ്.ടി.യും ഓഫീസിൽ അടയ്ക്കണം. കൂടുതൽ വിശദാംശങ്ങൾ ടെൻഡർ നോട്ടീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 3149/2026

date