Skip to main content

ഗവർണർ 'അറ്റ് ഹോം' നടത്തി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവനിൽ വൈകിട്ട് വിരുന്നൊരുക്കി. മന്ത്രി സി പി ജോൺമേയർ വി വി രാജേഷ്സ്വാതന്ത്ര്യ സമര സേനാനികളായ എസ് ബാലകൃഷ്ണൻ നായർപി തങ്കപ്പൻ പിള്ളകെ രാഘവൻ നാടാർപത്മശ്രീ ജേതാക്കളായ ഡോ കെ ഓമനക്കുട്ടിഡോ ജി ശങ്കർകൊല്ലക്കൽ ദേവകി അമ്മകലാമണ്ഡലം വിമല മേനോൻചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ,  സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർയു എ ഇമാലിദ്വീപ്ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾകര - നാവിക - വ്യോമ സേന ഉന്നത ഉദ്യോഗസ്ഥർരാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. ചടങ്ങിൽ കേരള കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാർ  സംഗീത പരിപാടി അവതരിപ്പിച്ചു.

പി.എൻ.എക്‌സ്. 3261/2026

date