Post Category
മുരിയാട് ഗ്രാമപഞ്ചായത്തിൽ ആശാ പ്രവർത്തകയുടെ ഒഴിവ്: വാക് ഇൻ ഇന്റർവ്യൂ 19-ന്
മുരിയാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഒഴിവുള്ള ആശാ പ്രവർത്തകയുടെ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓഗസ്റ്റ് 19-ന് രാവിലെ 11-ന് ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർവ്യൂ.
25-നും 45-നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പത്താം ക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ ഏഴാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കേണ്ടതാണ്. ഏഴാം വാർഡിൽ നിന്നും ഉദ്യോഗാർത്ഥികളില്ലാത്ത സാഹചര്യത്തിൽ മറ്റ് വാർഡുകളിലുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ, വിവാഹ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഇമെയിൽ- anandapuramchc@gmail.com. ഫോൺ- 99466-19942.
date
- Log in to post comments