Skip to main content

ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും 20 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള  ത്രിവത്സര  എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ആഗസ്റ്റ് 18 മുതൽ 21 വൈകിട്ട് 3 നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. ഫോൺ: 0471-2332120 | 0471-2338487

പി.എൻ.എക്‌സ്. 3269/2026

date