Post Category
ജില്ല ആസൂത്രണസമിതി തിരഞ്ഞെടുപ്പ്; 9 അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണസമിതിയിലെ 9 ഒഴിവുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലാപഞ്ചായത്ത്അംഗങ്ങളില്‍നിന്നാണ് പുതിയഅംഗങ്ങളെ തിരഞ്ഞെടുത്തത്. സംവരണസ്ഥാനങ്ങളിലേക്ക് ജി സരസ്വതി, സന്തോഷ് കുമാര്‍ എന്നിവരും വനിതാഅംഗങ്ങളായി എസ് സെല്‍വി, പി വിനീതകുമാരി, ബി ജയന്തി, ഐ ജയലക്ഷ്മി എന്നിവരെയും തിരഞ്ഞെടുത്തു. പൊതുവിഭാഗത്തില്‍ നിന്നും എസ് ആര്‍ അരുണ്‍ബാബു, കെ എസ് ഷിജു കുമാര്‍, നജീബ് മണ്ണേല്‍ എന്നിവരെ തിരഞ്ഞെടുത്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.
date
- Log in to post comments