Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് : 38 പരാതികൾ പരിഗണിച്ചു

ആലപ്പുഴ ജില്ലാതല വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 38 പരാതികൾ പരിഗണിച്ചു. സിവിൽ സ്റ്റേഷൻ വളപ്പിലെ പ്ലാനിങ് ബോർഡ് ഹാളിൽ നടന്ന സിറ്റിങ്ങിൽ രണ്ട് പരാതികൾ  തീർപ്പാക്കി. അഞ്ച് പരാതികളിൽ റിപ്പോർട്ട് തേടി. ഒരെണ്ണം കൗൺസിലിങ്ങിന് വിട്ടു. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം വി. ആർ. മഹിളാമണി തുടങ്ങിയവർ പങ്കെടുത്തു.

date