Skip to main content

ബോട്ട് ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 
തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ഇന്റർസെപ്റ്റർ/റെസ്ക്യൂ ബോട്ട് ഡ്രൈവർ തസ്തികകളിലേക്ക്  താൽക്കാലിക നിയമനം നടത്തുന്നു.  യോഗ്യത: ഏഴാം ക്ലാസ് വരെ പഠിച്ചിരിക്കണം, ടെക്നിക്കൽ യോഗ്യത : കേരള സ്റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എം.എം.ഡി ലൈസൻസ്, അഞ്ച് ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിലോ തത്തുല്യ ജലയാനത്തിലോ കടലിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.  പ്രായപരിധി: 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവർ (45 വയസ്സിനു താഴെയുള്ള എക്സ്-സർവ്വീസ്മെൻ). ശാരീരികക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം. കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കണം. അപേക്ഷകൾ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ്  ഓഫീസ്, ബസാർ പി ഓ, ആലപ്പുഴ പിൻ 688001 എന്ന വിലാസത്തിലോ, dpoalpy.pol@kerala.gov.in ഇ-മെയിലിലോ  സെപ്റ്റംബർ 11 ന് മുൻപ് സമർപ്പിക്കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. ഫോൺ : 0477 2237826.

date