Post Category
ഡി.എൽ.എഡ് സ്പോട്ട് അഡ്‌മിഷൻ
2026-28 അധ്യയന വർഷത്തെ ഡി.എൽ.എഡ് അഡ്‌മിഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒഴിവുകളിലേക്ക് (ഗവ/എയ്‌ഡഡ്/സ്വാശ്രയം) സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ഡയറ്റ് ചെങ്ങന്നൂർ (ആലപ്പുഴ), റ്റി.റ്റി.ഐ മാവേലിക്കര, എസ്.സി.ആർ.വി.റ്റി.റ്റി.ഐ അങ്ങാടിക്കൽ, എൻ.എസ്.റ്റി.റ്റി.ഐ മാന്നാർ, റ്റി.റ്റി.ഐ ചെട്ടികുളങ്ങര എന്നിവിടങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ : 0477 2252908.
date
- Log in to post comments