Skip to main content

കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികൾക്ക് 29.95 ശതമാനം ഓണം അഡ്വാൻസ് ബോണസ്

കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് ബോണസായി ആകെ 29.95 ശതമാനം തുക നൽകാൻ ധാരണയായി. 2026 ജനുവരി മുതൽ മേയ് 31 വരെയുള്ള ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.95 ശതമാനം ഇൻസന്റീവും ഉൾപ്പെടുന്നതാണ് ആകെ 29.95 ശതമാനം. ഓണം പ്രമാണിച്ച് തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യമാണ് അഡ്വാൻസ് ബോണസായി വിതരണം ചെയ്യുന്നത്. കൊല്ലം റീജയണൽ ലേബർ ഓഫീസർ സുനിൽ തോമസിന്റെ അധ്യക്ഷതയിൽ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.

ബോണസ് തുക ആഗസ്റ്റ് 22നോ അതിന് മുമ്പോ തൊഴിലാളികൾക്ക് വിതരണം ചെയ്യും. മേൽപ്പറഞ്ഞ വ്യവസ്ഥകൾ സഹകരണ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും ബാധകമായിരിക്കും. ധാരണയിൽ റോബി ഫ്രാൻസിസ്ജോൺ ചാക്കോവി. ആർ. പ്രസാദ്ബിനീഷ് റോയ്സലീം ബാബുസോൾ സി തൃക്കുന്നപ്പുഴലിജ്സൺ എം. എ.എം. അനിൽകുമാർ ആര്യാട്യു. ബേബിഎസ്. രാജസേനൻപി. ഡി. ശ്രീനിവാസൻആർ. നാസർ (സി.ഐ.ടി.യു.)സി. ആർ. രമേശൻ (യു.ടി.യു.സി.)കെ. ആർ. ഭഗീരഥൻ (സി.ഐ.ടി.യു.)പി. വി. സത്യനേശൻ (എ.ഐ.ടി.യു.സി.)ഫോം മാറ്റിംഗ്സ് ഇന്ത്യ പ്രതിനിധി രാജേഷ് എം.കേരള കയർ കോർപ്പറേഷൻ പേഴ്സണൽ മാനേജർ ബിന്ദു ടി. കെ.ഐ.ആർ.സി. അംഗം ബി. ശശിധരൻ എന്നിവർ ഒപ്പുവച്ചു.

പി.എൻ.എക്‌സ്. 3274/2026

date