ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം19ന്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സർവേയർ ട്രേഡിൽ ധീവര വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവും (ധീവര വിഭാഗത്തിന്റെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തെ പരിഗണിക്കും) ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിൽ ഇഡബ്ല്യൂഎസ് വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവുമുണ്ട്. ഇഡബ്ല്യൂഎസിന്റെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.
കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡിൽ ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിന് ഒരു ഒഴിവുണ്ട്. സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി വിഭാഗത്തിനാണ് ഒരു ഒഴിവുള്ളത്. ഇവരുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളുമായി കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2418317
- Log in to post comments