Skip to main content

കൃഷിനാശ ധനസഹായം: അപേക്ഷാ തീയതി സെപ്റ്റംബര്‍ അഞ്ച് വരെ നീട്ടി

ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജില്ലയിലുള്‍പ്പെടെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്  പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ അഞ്ച് വരെ നീട്ടി. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നഷ്ടമുണ്ടായ സാഹചര്യത്തില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതുക്കിയ തീയതി പ്രകാരം എ.ഐ.എം.എസ് പോര്‍ട്ടലില്‍ (aims.kerala.gov.in) അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത കര്‍ഷകര്‍ പോര്‍ട്ടല്‍ വഴിയോ അതാത് കൃഷിഭവനുകളുമായി ബന്ധപ്പെട്ടോ നിശ്ചിത തീയതിക്കകം അപേക്ഷ നല്‍കണം.

date