Skip to main content

ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് (എഫ് ഐ എം എസ്) ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചതും ലൈഫ് ഭവന പദ്ധതി/ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ / പുനര്‍ നിര്‍മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിക്കാത്ത മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം. വീടിന് കുറഞ്ഞത് എട്ട് വര്‍ഷത്തെ കാലപ്പഴക്കം ഉണ്ടാകണം. അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം.  ഫോണ്‍: 9074374159 (ആലത്തൂര്‍),  8590887012 (മണ്ണാര്‍ക്കാട്, ചുള്ളിയാര്‍).

date