പട്ടുനൂല്‍ കൃഷി: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പട്ടുനൂല്‍ കൃഷി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ബന്ധപ്പെടാം. സ്വന്തമായോ പാട്ടത്തിനോ ഒരേക്കറോ അതിലധികമോ സ്ഥലമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ജലസേചനം സാധ്യമാകുന്ന, സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലങ്ങളാണ് മള്‍ബറി കൃഷിക്ക് അനുയോജ്യം. മള്‍ബറി തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ നാലാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിച്ച് 15 മുതല്‍ 20 വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുപ്പ് നടത്താം.
കര്‍ഷകര്‍ക്ക് സാങ്കേതിക പരിശീലനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായവും ലഭ്യമാക്കും. പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക അധിക ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. പട്ടുനൂല്‍കൃഷി രംഗത്തെ പുതിയ രീതികളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 19ന് രാവിലെ 10ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര് 9447443561 നമ്പറില്‍ വിളിക്കാം.
- Log in to post comments