Skip to main content

ഗര്‍ഭാശയഗള ക്യാന്‍സര്‍ പ്രതിരോധ കുത്തിവെയപ്പ്; 31 വരെ ജില്ലയില്‍ 86% പൂര്‍ത്തിയായി

ഗര്‍ഭാശയഗള ക്യാന്‍സറിനെ പ്രതിരോധത്തിന് 14-15 വയസ്സ് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന എച്ച് പി വി വാക്‌സിനേഷന്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഓഗസ്റ്റ് 31 വരെ കുത്തിവെയ്പ്പ് തുടരും. 4,000 രൂപ വിലയുള്ള  വാക്‌സിനുകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്. ഓഗസ്റ്റ് 15 വരെ ജില്ലയില്‍ 16,617 പേര്‍ക്ക് ആശുപത്രികളിലും സ്‌കൂളുകളിലുമായി വാക്‌സിന്‍ നല്‍കി. ജില്ലയില്‍  വാക്സിനേഷന്‍ 85.77% പൂര്‍ത്തിയായി.

എച്ച് പി വി അണുബാധയാണ് ഗര്‍ഭാശയഗള കാന്‍സറിന് ഇടയാക്കുന്നത്. കൃത്യസമയത്ത്  വാക്‌സിന്‍ സ്വീകരിക്കുന്നത്തിലൂടെ ഭാവിയില്‍ അണുബാധ രോഗങ്ങളും ഗര്‍ഭാശയഗള കാന്‍സറും തടയാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 
 

date