Skip to main content

ജില്ലാ സൈനിക ബോർഡ് പുനഃസംഘടന: അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലാ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നോൺ-ഒഫീഷ്യൽ മെമ്പർമാരുടെ പാനലിലേക്ക് താല്പര്യമുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ബയോഡാറ്റയും സമ്മതപത്രവും സഹിതം ഓഗസ്റ്റ് 22-ന് വൈകിട്ട് അഞ്ചിനകം തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.

ആർമി, നേവി, എയർഫോഴ്‌സ്, അഡ്വക്കേറ്റ്, ഡോക്ടർ, ബിസിനസ്സുകാർ എന്നിവരിൽ നിന്നാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. റിട്ടയേർഡ് ഓഫീസർമാരിൽ നിന്നാണ് വൈസ് പ്രസിഡന്റിനെ പരിഗണിക്കുന്നത്. ഫോൺ-  0487-2384037.

date