Post Category
കോങ്ങാട് മണ്ഡലതല ലഹരിവിരുദ്ധ സമിതി യോഗം ചേര്‍ന്നു
കോങ്ങാട് നിയോജകമണ്ഡലതല ലഹരിവിരുദ്ധ സമിതി യോഗം ചേര്‍ന്നു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി അധ്യക്ഷയായി. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തി ലഭ്യത പൂര്‍ണമായും ഇല്ലാതാക്കണം. ഇതിനായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരെക്കൂടി പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, റവന്യൂ, പൊലീസ്, ഫോറസ്റ്റ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവന വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments