Skip to main content
പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മറ്റി യോഗത്തിൽ ആർ.ഡി.ഒ. നിജു കുര്യൻ സംസാരിക്കുന്നു

വിജിലൻസ് കമ്മറ്റി യോഗം ചേർന്നു

പൊതുവിതരണ ഉപഭോക്തൃ കാര്യ ജില്ലാതല വിജിലൻസ് കമ്മറ്റി യോഗം ആർ.ഡി.ഒ. നിജു കുര്യന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഓണക്കാലത്ത് പൊതുവിപണിയിലെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും  തടയുന്നതിനും, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും ഗുണമേന്മയും കൃത്യമായ അളവും ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടറുടെ സംയുക്ത സ്‌ക്വാഡിൻറെ പരിശോധന ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പാലാ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എം. സഫിയ, ഐ.സി.ഡി.എസ്.  ജില്ല പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉപഭോക്തൃ സംഘടന ഭാരവാഹികൾ എന്നിവർ  പങ്കെടുത്തു. 

date