Post Category
അട്ടപ്പാടിയുടെ വനസുന്ദരിയും മലബാറിന്റെ നാടൻ രുചികളും തലസ്ഥാനത്ത് ഹിറ്റ്
അട്ടപ്പാടി വിഭവം രുചിക്കാൻ ഇവിടെ എത്തുന്നത്. അട്ടപ്പാടിയിലെയും കോഴിക്കോട്ടെയും കുടുംബശ്രീ അംഗങ്ങൾ സംയുക്തമായാണ് ഭക്ഷണസ്റ്റാൾ പ്രവർത്തിപ്പിക്കുന്നത്.
പച്ച കുരുമുളക്, കാന്താരി, മല്ലിയില തുടങ്ങിയ നാടൻ മസാലക്കൂട്ടുകൾ ചേർത്താണ് വനസുന്ദരി തയാറാക്കുന്നത്. 300 രൂപയാണ് വില. കൂടാതെ നാരങ്ങ, തുളസി, നറുനീണ്ടി തുടങ്ങിയ ആയുർവേദ ചേരുവകൾ ചേർത്തുണ്ടാക്കുന്ന 'ഊരു കാപ്പി'യും ഏറെ ശ്രദ്ധ നേടുന്നുണ്ട്. 20 രൂപയാണ് ഊരുകാപ്പിയുടെ വില.
ഇവയ്ക്ക് പുറമേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ മലബാർ ദം ബിരിയാണിയും, നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, പഴം നിറച്ചത്, ചിക്കൻ പത്തിരി, അതിശയ പത്തിരി, ഫ്രൈഡ് മോമോസ്, കൂന്തൽ നിറച്ചത് തുടങ്ങി രുചിയേറുന്ന ഒട്ടനവധി വിഭവങ്ങളുടെ ഒരു കലവറ തന്നെ കഫേയിൽ ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments