Post Category
താളം പകരാം ; കൂട്ടത്തിൽ ചെണ്ടമേളവും പഠിക്കാം
കനകക്കുന്നിലെ ആഘോഷത്തിൽ പങ്കുചേരാൻ എത്തുന്നവർക്ക് സൗജന്യമായി ചെണ്ടമേളം പഠിക്കാനും താളം കൊട്ടി നോക്കാനുമുള്ള അപൂർവ്വ അവസരമൊരുക്കുകയാണ് കന്യാകുമാരി സ്വദേശികളായ വിനീതും കൂട്ടാളികളായ വിജയ്, സഞ്ജയ്, അജു എന്നിവരും.
കന്യാകുമാരിയിലെ 'പൊടിയൻസ്' എന്ന മുപ്പതോളം പേരടങ്ങുന്ന ചെണ്ടമേള സംഘത്തിലെ പ്രധാന കലാകാരനാണ് വിനീത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നിരവധി ആളുകളാണ് ദിവസവും ചെണ്ട കൊട്ടിപ്പഠിക്കാൻ ഇവരുടെ അടുക്കലേക്ക് എത്തുന്നത്.
date
- Log in to post comments