Skip to main content

താത്കാലിക നിയമനം

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാമ്പസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) എന്ന സ്ഥാപനത്തിൽ താഴെ പറയുന്ന ഒഴിവിലേയ്ക്ക് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ദിവസ വേതനം 1,120 രൂപാ നിരക്കിൽ പരമാവധി 30,240 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്.

കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫറ്റിംഗ് സെക്ഷനിൽ (ഓട്ടോകാഡ് 2D, 3D, 3ds Max) ഒരൊഴിവുണ്ട്. മുസ്ലീം വിഭാഗത്തിൽനിന്നുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതസിവിൽ/ മെക്കാനിക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമയും പ്രസ്തുത മേഖലയിൽ 5 വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ സിവിൽ/ മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ 2 വർഷം വരെ പ്രവർത്തന പരിചയവും ഓട്ടോ കാഡിൽ 3 വർഷത്തെ പ്രവർത്തന പരിചയവും.

അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ ഒരൊഴിവുണ്ട്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വെൽഡർ ട്രേഡിൽ N C VT സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ NAC സർട്ടിഫിക്കറ്റും 6 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമയും 5 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിഗ്രിയും 2 വർഷം പ്രവർത്തന പരിചയം.

ഉദ്യോഗാർഥികൾ സെപ്റ്റംബർ 1 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 80897898289495323026.

പി.എൻ.എക്‌സ്. 3447/2026

date