Skip to main content

മത്സ്യത്തൊഴിലാളി ഭവന പുന:രുദ്ധാരണ പദ്ധതി

ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് ധനസഹായം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത   ഐഡന്റിഫിക്കേഷന്‍ നമ്പരുള്ള മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം. ലൈഫ് ഭവന പദ്ധതി,    സര്‍ക്കാരിന്റെയോ, മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പുനര്‍ നിര്‍മാണ പദ്ധതി എന്നിവ മുഖേന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ ധനസഹായത്തിന് അര്‍ഹരല്ല. വീടിന്റെ കാലപ്പഴക്കം 8 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍. ഫ്‌ലാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും മറ്റു വകുപ്പുകളും നിര്‍മിച്ച് നല്‍കിയ വീടുകള്‍ എന്നിവയും  പരിഗണിക്കും. മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം/ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ  അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 15നകം ലഭ്യമാക്കണം.      ഫോണ്‍:  0474-2792850.  
 

 

date