Skip to main content

അറിയിപ്പുകൾ

 

വാക്ക്-ഇൻ ഇന്റർവ്യൂ

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ , നെഫ്രോളജി  എന്നീ വിഭാഗങ്ങളിലായി 3 ജൂനിയർ റെസിഡന്റുമാരെ  കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്   സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1  വരെ പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന  വാക്ക്-ഇൻ ഇന്റർവ്യൂവിൽ  പങ്കെടുക്കാം. 

സ്‌പോട്ട് അഡ്മിഷൻ

 

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ  എച്ച്.ഡി.സി & ബി.എം (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ്സ് മാനേജ്‌മെന്റ്) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ  ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9539168626, 0484 2447866 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

 റീ-ടെൻഡർ

 

കോതമംഗലം ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുള്ള നെല്ലിക്കുഴി പഞ്ചായത്തിലെ 36 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം  പാൽ വിതരണം ചെയ്യുന്നതിനായി റീ-ടെൻഡർ ക്ഷണിച്ചു.  പൂരിച്ച ടെൻഡറുകൾ സെപ്റ്റംബർ 7 ന്  ഉച്ചയ്ക്ക് 2  മണിവരെ സമർപ്പിക്കാം.  
 
ഫോൺ: 0485- 28 22372

അപേക്ഷക്ഷണിച്ചു

 

സമഗ്ര ശിക്ഷാ കേരളയുടെ  ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും വിവിധ ബി.ആർ.സി കളിലേക്കും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .

സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ , ഡാറ്റാ എൻട്രി ഓപ്പറേറ്റർ ,  അക്കൗണ്ടന്റ് , ഡ്രൈവർ , ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ  എന്നീ ജില്ലാതല തസ്തികകളിലേക്കും എം ഐ എസ്   കോ-ഓഡിനേറ്റർ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ബി.ആർ.സി തല തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ തസ്തികകൾക്കും പൊതുവായ പ്രായപരിധി 40 വയസ്സാണ് നിലവിലെ എസ്.എസ്.കെ കരാർ ജീവനക്കാർക്ക് സേവനകാലയളവ് അനുസരിച്ച് പരമാവധി 50 വയസ്സ് വരെ പ്രായയിളവ് ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അപേക്ഷയും അതത് ജില്ലാ പ്രോജക്ട് ഓഫീസർക്ക് സെപ്റ്റംബർ 15 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

date