Post Category
എല്‍പിജി ഓപ്പണ്‍ ഫോറം സെപ്തംബര്‍ 15 ന്
തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 15 ന് രാവിലെ 11 ന് ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, എല്‍പിജി കമ്പനികളുടെ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് തൃശ്ശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് (അനക്സ് ഹാള്‍) ഹാളില്‍ ഓപ്പണ്‍ ഫോറം നടത്തുന്നു.
ഓപ്പണ്‍ ഫോറത്തില്‍ പരിഗണിക്കുന്നതിനായി ഗ്യാസ് കണക്ഷന്/ വിതരണം/ ബുക്കിംഗ്/ ലീക്കേജ്/ പാചക വാതക സംബന്ധമായ മറ്റു വിഷയങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ വെള്ളക്കടലാസില്‍ എഴുതിയ 2 പകര്‍പ്പുകള്‍ സെപ്തംബര്‍ 10 ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
date
- Log in to post comments