എം.ബി.എ സ്പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.റ്റി) 2026-28 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. പ്രവേശന പരീക്ഷ സ്കോർ ആവശ്യമില്ല. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി/ എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യത മാർക്കിൽ ഇളവ് ഉണ്ടായിരിക്കും. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ 688003, ഫോൺ: 0477 2267602, 9188067601, 9946488075, 9747272045. വെബ്സൈറ്റ്: www.imtpunnapra.org.
- Log in to post comments