Post Category
കൗൺസിലർ ഒഴിവ്
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ കൗൺസിലറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും. എം.എസ്.ഡബ്ല്യു അഥവാ സൈക്യാട്രി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 21,000 രൂപ വേതനം ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 17-ന് രാവിലെ 10-ന് യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ അസ്സലും പകർപ്പുകളുമായി മെഡിക്കൽ കോളേജ് സഭയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0491 2951010.
date
- Log in to post comments