Skip to main content

ക്രഷ് വർക്കർ, ഹെൽപ്പർ

കങ്ങഴ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പത്തനാട് അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18-35 വയസ് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 വൈകുന്നേരം അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യത: ക്രഷ് വർക്കർ- പന്ത്രണ്ടാം ക്ലാസ്. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി വിജയിച്ചവരെ പരിഗണിക്കും.  ക്രഷ് ഹെൽപ്പർ-എസ്.എസ്.എൽ.സി (യോഗ്യരായവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരെ പരിഗണിക്കും). കൂടുതൽ വിവരങ്ങൾക്ക് കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാഴൂർ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 7907209161.

date