Skip to main content

കൗൺസിലർ നിയമനം 

പട്ടികജാതി വികസന വകുപ്പിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2026-27 അധ്യയന വർഷം കൗൺസിലറെ നിയോഗിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ളവരും സൈക്കോളജി /സോഷ്യോളജി / സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമായിരിക്കണം. (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും) തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 20,000 രൂപ പ്രതിമാസ ഓണറേറിയം. ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി.എം. ആർ.എസ്. പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്. അവസാന തിയതി സെപ്റ്റംബർ 11 വൈകുന്നേരം അഞ്ച് മണി. ഫോൺ: 0477 2252548.

date