പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു
മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി എന്നീ പഞ്ചായത്തുകളിലെ 185 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. 2026 സെപ്തംബര്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് വിതരണ ചുമതല നല്‍കുന്നത്. മില്‍മ, പ്രാദേശിക ക്ഷീരകര്‍ഷകര്‍, ക്ഷീര സംഘങ്ങള്‍, കുടുംബശ്രീ സംരംഭകര്‍, മറ്റ് പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവര്‍ക്ക് മത്സരടിസ്ഥാനത്തിലുള്ള ടെന്‍ഡറില്‍ പങ്കെടുക്കാം. ഗതാഗതച്ചെലവ് ഉള്‍പ്പെടെ ഒരു ലിറ്റര്‍ പാലിന് പരമാവധി 64 രൂപയായിരിക്കും നിരക്ക്. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോമുകള്‍ അതത് പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതിന് വൈകീട്ട് മൂന്നിനകം ലഭ്യമാക്കണം. ടെന്‍ഡര്‍ ഫോം വില്പന ഉച്ചയ്ക്ക് ഒന്നു വരെയാണ്.ഫോണ്‍: 04933 284483.
- Log in to post comments