ബിരുദ സീറ്റ് ഒഴിവ്
മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി, കെമിസ്ട്രി, ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ എസ്.സി, എസ്.ടി, ഇ..ഡബ്ലിയു.എസ്., പി.ഡബ്ലിയു.ഡി., സ്പോര്‍ട്സ്, ഇ.ടി.ബി, ഒ.ബി.എച്ച്.,ഒ.ബി.എക്സ്, എല്‍.സി., ലക്ഷദ്വീപ് തുടങ്ങിയ സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 0483 2972200, 9188900203.
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം ഫിനാന്‍സ് ഓണേഴ്സ്, ബി.എ ഇംഗ്ലീഷ് ഓണേഴ്സ് കോഴ്സുകളില്‍ എസ്.ടി വിഭാഗത്തിലും, ബി.എസ്.സി മാത്തമാറ്റിക്സ് ഓണേഴ്സ് കോഴ്സില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളിലും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10 നകം ആവശ്യമായ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍-0466 2270353.
- Log in to post comments