മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലാണ് അഭിമുഖം. ഒരു വര്‍ഷത്തെ പരിശീലന കാലയളവില്‍ പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
സിവില്‍, കെമിക്കല്‍, അല്ലെങ്കില്‍ എന്‍വയോണ്‍മെന്റല്‍ ശാഖകളിലെ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. 2026 ജനുവരി ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. ബോര്‍ഡില്‍ മുന്‍പ് ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് അപ്രന്റീസായി സേവനമനുഷ്ഠിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരിചയ രേഖകളും (ഉണ്ടെങ്കില്‍) സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0483 2733211.
- Log in to post comments