Skip to main content

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തില്‍  ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റുകളുടെ അസ്സലുകള്‍ സഹിതം സെപ്റ്റംബര്‍ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍: www.gecidukki.ac.in

date