Post Category
ക്ലീനിങ് സ്റ്റാഫ് ഒഴിവ്: അഭിമുഖം 10ന്
കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളുണ്ട്. യോഗ്യത- എട്ടാം ക്ലാസ് പാസ്. 2026 ജനുവരി ഒന്നിന് 30 -45 വയസ.് ദിവസവേതനം 550 രൂപ. കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ കണ്ണാടി, കുത്തനൂര്‍, തേങ്കുറുശ്ശി, മാത്തൂര്‍, പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, കോട്ടായി എന്നീ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാകണം. സെപ്റ്റംബര്‍ 10ന് രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04922 - 274350.
date
- Log in to post comments