Skip to main content

സാമൂഹ്യനീതി വകുപ്പില്‍ സ്‌റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും 2026-27 വര്‍ഷത്തേക്ക് സ്‌റ്റൈപ്പന്റോടുകൂടിയ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം തുടങ്ങിയ മേഖലകളിലെ വിവിധ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്നതിനാണ് അവസരം. കാലാവധി- ആറ് മാസം. പ്രതിമാസ സ്‌റ്റൈപ്പന്റ് 10,000 രൂപ. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വകുപ്പ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കും. യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാസ് മീഡിയ, അനുബന്ധ പ്രൊഫഷണല്‍ കോഴ്സുകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദം. ഉപരിപഠനത്തിന് പ്രവേശനം കാത്തിരിക്കുന്നവരെയും ഗവേഷണ വിദ്യാര്‍ഥികളെയും പരിഗണിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്ന് ഒഴിവുകളും, ഓരോ ജില്ലാ സാമൂഹ്യനീതി ഓഫീസിലും രണ്ട് വീതം ആകെ 28 ഒഴിവുകളുണ്ട്. ഡയറക്ടറേറ്റിലെ ഇന്റേണ്‍ഷിപ്പിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും, ജില്ലാ ഓഫീസുകളിലെ ഇന്റേണ്‍ഷിപ്പിനായി ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 15. വിവരങ്ങള്‍ക്കും ഗൂഗിള്‍ ഫോം ലിങ്കുകള്‍ക്കും www.swd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2306040.

 

date