Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ജനറല്‍ നഴ്‌സിങ് (ജി.എന്‍.എം) അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കേരള സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രായപരിധി 45 കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483-2762037.

date